കോട്ടയം: മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗത്തില്‍ കാലിന്റെ ശസ്ത്രക്രിയക്കായി കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശികളായ രണ്ടു പേര്‍ക്ക് കൊവിഡ്. ഇതോടെ ആശുപത്രിയിലെ 11 ാം വാ‌ര്‍ഡ് അടച്ചു. കാലിന് ഒടിവുപറ്റി ഇവര്‍ രണ്ടാഴ്‌ചയിലേറെയായി വീട്ടില്‍ തന്നെയായിരുന്നു. ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇവര്‍ക്കു രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആറുപതിലേറെ രോഗികളാണ് ഈ വാര്‍ഡില്‍ ഉണ്ടായിരുന്നത്. ഗുരുതര സ്ഥിതിയിലല്ലാത്തവരെ വീട്ടിലേയ്ക്ക് അയയ്ക്കുകയും മറ്റുള്ളവരെ വേറെ വാര്‍ഡിലേയ്ക്ക് മാറ്റുകയും ചെയ്‌തു.