കോട്ടയ്ക്കല്‍: ജീവിതത്തോട്​ പടപൊരുതി പ്ലസ്​ടുവിന്​ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്​ നേടിയ കോട്ടയ്​ക്കലിലെ ജയസൂര്യയുടെ നേട്ടത്തിന്​ സോഷ്യല്‍ മീഡിയയുടെ കൈയടി. 17 വര്‍ഷമായി രോഗശയ്യയിലായ അച്​ഛ​​െന്‍റ ചികിത്സക്കും വീട്ടുചെലവിനും പണം കണ്ടെത്താന്‍ കെട്ടിടം പണിക്കുപോകുന്ന ജയസൂര്യ പരീക്ഷഫലം വരു​​േമ്ബാള്‍ മാറാക്കരയിലെ പണിസ്​ഥലത്തായിരുന്നു. ഫുള്‍ എ പ്ലസ്​ ഉണ്ടെന്ന്​ സുഹൃത്ത്​ ഫോണില്‍ വിളിച്ചുപറഞ്ഞപ്പോഴും കെട്ടിടം പണി തുടര്‍ന്ന ജയസൂര്യയുടെ കഥ ഫേസ്​ബുക്കില്‍ പങ്കുവെക്കപ്പെട്ടതോടെ നിരവധി പേരാണ്​ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്​.