തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി എല്ലാ ജില്ലകളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ രോഗബാധ വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടി. ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഈ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ലഭ്യമാക്കും. ഇതിനെ സംബന്ധിച്ച്‌ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സംസ്ഥാനത്തെ സമ്ബര്‍ക്കം വഴിയുള്ള രോഗബാധ ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണെന്നും പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലും സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററും ചേര്‍ന്ന് കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.