ബീജിംഗ്: ചൈനയുടെ ടെലകോം ഭീമനായ വാവേയുമായുള്ള 5ജി കരാര്‍ ബ്രിട്ടണ്‍ ഉപേക്ഷിച്ചതിനെതിരെ ചൈന. ബ്രിട്ടന്റെ നിലപാട് തീര്‍ത്തും സങ്കുചിതവും അടിസ്ഥാന രഹിതവുമാണെന്നും നടപടിയെ അപലപിക്കുന്നതായും ചൈന അറിയിച്ചു.

ചൈനീസ് കമ്ബനികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ വേണ്ട നടപടികളുമായി മുന്നോട്ട് പോകാന്‍ ചൈന നിര്‍ബന്ധിതമായിരിക്കുകയാണെന്നും ചൈന അറിയിച്ചു.

അമേരിക്ക വാവേ കമ്ബനിക്കെതിരെ ശക്തമായ നടപടിയാണെടുത്തത്. ചൈനീസ് കമ്ബനി ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുകയും ചെയ്തു. ഇതിന് പുറകേയാണ് ബ്രിട്ടണും 5ജി കരാറില്‍ പകുതിയ്ക്ക് വെച്ച്‌ പിന്‍വലിഞ്ഞിരിക്കുന്നത്. ശക്തമായ എതിര്‍പ്പ് ചൈനയ്‌ക്കെതിരെ ലോകമെമ്ബാടും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടണും പിന്മാറിയത്. മാത്രമല്ല കരാര്‍ റദ്ദാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ ശക്തമായ പ്രതിപക്ഷ സമ്മര്‍ദ്ദമാണ് ഉയര്‍ന്നത്. വാവേ 5ജി കരാറില്‍ നിന്നും പിന്‍വാങ്ങുന്നതില്‍ ജോണ്‍സിന് ആദ്യം താല്‍പ്പര്യമുണ്ടായിരുന്നില്ല.