കണ്ണൂര്‍ സര്‍വ്വകലാശാല പാലയാട് നിയമ പഠനകേന്ദ്രത്തില്‍ പരീക്ഷക്കെത്തിയ വിദ്യാ‍ര്‍ത്ഥിനിക്ക് കൊറോണ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന 13 വിദ്യാര്‍ത്ഥികളെയും ക്വാറന്‍റീനിലാക്കി. സര്‍വ്വകലാശാല അഞ്ചാം സെമസ്റ്റര്‍ പരീക്ഷക്ക് എത്തിയ മലപ്പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥിനിയാണ് കൊറോണ ലക്ഷണം കാണിച്ചത് .

വിദ്യാര്‍ത്ഥിനിയുടെ സ്രവം പരിശോധനക്ക് അയച്ചു. കൊറോണ വ്യാപകമാകുന്നതിനിടെ പരീക്ഷ നടത്തുന്ന സര്‍വ്വകലാശാലക്കെതിരെ കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സര്‍വ്വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പ്രവര്‍ത്തക‍‍ര്‍ ഉപരോധിച്ചു. തുടര്‍ന്ന് പരീക്ഷ കണ്‍ട്രോളറുമായി നടത്തിയ ചര്‍ച്ചയില്‍ പിജി പരീക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി.