റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ രണ്ട്‍ മലയാളികള്‍ കൂടി മരിച്ചു. തിരുവനന്തപുരം മംഗലപുരം സ്വദേശി വിളയില്‍ പുത്തന്‍വീട്ടില്‍ ഫസലുദീന്‍ (54), എറണാകുളം സ്വദേശി റെജി മാത്യു (45) എന്നിവരാണ് മരിച്ചത്.

ഫസലുദീന്‍ അല്‍ഖര്‍ജ് മോഡേണ്‍ ഇന്‍ഡസ്‌ട്രിയല്‍ സിറ്റിയിലെ യൂനിവേഴ്സല്‍ പ്രൊജക്‌ട്സ് കമ്ബനിയില്‍ ജീവനക്കാരന്‍ ആയിരുന്നു. പിതാവ്: മുഹമ്മദ്‌ ഖാദര്‍, മാതാവ്: ജമീല ബീവി, ഭാര്യ: അനീസ ബീവി, മകള്‍: ഹസീന, മരുമകന്‍: സനീഷ്. അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കമ്ബനി അധികൃതരും അല്‍ഖര്‍ജ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങും രംഗത്തുണ്ട്.

റെജി മാത്യു കിഴക്കന്‍ സൗദിയിലെ അല്‍ ഖോബാറില്‍ ആണ് മരണപ്പെട്ടത്. അല്‍ കോബാറില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം പ്രൊ കെയര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഭാര്യ അജീന ജേക്കബ് അല്‍ഖോബാറില്‍ തന്നെ ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്യുകയാണ്. മക്കള്‍ ഏയ്ഞ്ചല്‍, ആന്‍, ഈഡന്‍, ആദന്‍ എന്നിവര്‍ ദമാം ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളാണ്. 23 വര്‍ഷമായി സഊദിയില്‍ പ്രവാസിയായിയിരുന്നു റെജി മാത്യു. ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രകാരത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.