സംസ്ഥാനത്ത് ആശങ്ക വര്‍ദ്ധിപ്പിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പിജി ഡോക്ടര്‍മാര്‍ക്കും മൂന്ന് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

‌ഇതോടെ സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. ഇവിടുത്തെ സര്‍ജറി വാര്‍ഡും അടച്ചിരിക്കുകയാണ്.

നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ മെഡിക്കല്‍ കോളേജും ജനറല്‍ ആശുപത്രിയും കൊവിഡ് രോഗികളാല്‍ നിറ‍ഞ്ഞിരിക്കുകയാണ്. വര്‍ക്കല എസ്‌ആര്‍ കോളേജ് അടക്കം നഗരത്തിന് പുറത്തുളള ചികിത്സാകേന്ദ്രങ്ങളിലും ദിനംതോറും കൂടുതല്‍ രോഗികള്‍ എത്തുകയാണ്.

ഇതോടെ തിരുവനന്തപുരത്ത് പൂന്തുറ അടക്കമുള്ള തീരമേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രദേശത്ത് സൂപ്പര്‍ സ്‌പ്രെഡ് ആയതിനാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.