ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ഉപയോഗം നിരോധിക്കാന്‍ എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. സി​ആ​ര്‍​പി​എ​ഫ്, ബി​എ​സ്‌എ​ഫ്, ഐ​ടി​ബി​പി, എ​സ്‌എ​സ്ബി, സി​ഐ​എ​സ്‌എ​ഫ്, എ​ന്‍​എ​സ്ജി തു​ട​ങ്ങി​യ സേ​ന​ക​ളി​ലും ഈ ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു വി​ര​മി​ച്ച​വ​ര്‍​ക്കു​മാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഫെയ്‌സ്ബുക്കിന് നിരോധനമേര്‍പ്പെടുത്തിയത്.

നി​ല​വി​ല്‍ സേ​വ​ന​ത്തി​ലു​ള്ള സൈ​നി​ക​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് സ​ര്‍​വീ​സി​ല്‍ നി​ന്നു വി​ര​മി​ച്ച​വ​ര്‍​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ ആ​പ്പു​ക​ളി​ലൂ​ടെ ചോ​രു​ന്നെ​ന്നു ക​ണ്ടെ​ത്തി ഇ​ന്‍​സ്റ്റ​ഗ്രാം, പ​ബ്ജി, ടി​ക്ക്ടോ​ക്ക്, ട്രൂ​കോ​ള​ര്‍ തു​ട​ങ്ങി 89 ആ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ക​ര​സേ​ന സൈ​നി​ക​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

ജൂലൈ 15നുള്ളില്‍ ആപ്പുകള്‍ ഫോണില്‍ നിന്നും നീക്കണമെന്നായിരുന്നു നിര്‍ദേശം. ഇതിനു പിന്നാലെയാണ് ഉത്തരവ് എല്ലാ സൈനികവിഭാഗങ്ങള്‍ക്കും ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയത്.