തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ കോ​വി​ഡ്​ ചി​കി​ത്സ കാ​രു​ണ്യ​പ​ദ്ധ​തി​യി​ല്‍ (കാ​സ്​​പ്) ഉ​ള്‍​പ്പെ​ടു​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കു​ള്ള നി​ര​ക്ക്​ നി​ശ്ച​യി​ച്ച​തി​ന്​​ പി​ന്നാ​ലെ വി​ശ​ദ​മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി. അ​മ്ബ​ര​പ്പി​ക്കു​ന്ന കോ​വി​ഡ്​ വ്യാ​പ​ന​ം നേ​രി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക്​ മു​റ​മേ സ്വ​കാ​ര്യ സൗ​ക​ര്യ​ങ്ങ​ള്‍​കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യാ​ണി​ത്. മ​റ്റ്​​ രോ​ഗി​ക​ളു​​മാ​യി ഇ​ട​പ​ഴ​കാ​ന്‍ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കാ​ത്ത​വി​ധം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്കോ ഭാ​ഗ​മോ ‘കോ​വി​ഡ്​ ആ​ശു​പ​ത്രി’ എ​ന്ന നി​ല​യി​ല്‍ സ​ജ്ജ​മാ​ക്ക​ണം.