അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനുമായ ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ധ്രുവ തന്നെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.

രോഗലക്ഷണങ്ങള്‍ കണ്ടുവെന്നും ആശുപത്രിയിലേക്ക് പോവുകയാണെന്നുമാണ് ധ്രുവ ട്വീറ്റ് ചെയ്തിരിക്കുന്നത്. എല്ലാം ഭേദമായി വൈകാതെ തന്നെ തങ്ങള്‍ തിരിച്ചെത്തുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി താനുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ കോവിഡ് പരിശോധന നടത്തണമെന്നും നടന്‍ ആവശ്യപ്പെടുന്നുണ്ട്. നിരവധി പേരാണ് ട്വിറ്റീന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്ന് ആരാധകര്‍ ട്വീറ്റിനു മറുപടി നല്‍കുന്നു.

നേരത്തെ നടിയും എം പിയുമായ സുമലതയ്ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ബംഗളൂരുവില്‍ കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചിരിക്കുന്നതിനാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.