പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 42 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. തിരുവല്ലയില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ്‌ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്. കൂടാതെ ചെന്നൈയില്‍നിന്നുമെത്തി ഈമാസം 12ന് കോട്ടയത്ത് രോഗം സ്ഥിരീകരിച്ച നെടുമ്പ്രം, പൊടിയാടി സ്വദേശിയായ 48 വയസ്സുകാരന്‍ ജില്ലയില്‍ ചികില്‍സയിലുണ്ട്. നിലവില്‍ ജില്ലയില്‍ ഇതുവരെ ആകെ 649 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയില്‍ ഒരാള്‍ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 317 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 331 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 319 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികില്‍സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 156 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 18 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 3 പേരും റാന്നി മേനാംതോട്ടം സിഎഫ്‌എല്‍ടിസിയില്‍ 85 പേരും, പന്തളം അര്‍ച്ചന സിഎഫ്‌എല്‍ടിസിയില്‍ 36 പേരും, ഇരവിപേരൂര്‍ സിഎഫ്‌എല്‍ടിസിയില്‍ 28 പേരും ഐസൊലേഷനിലുണ്ട്. സ്വകാര്യാശുപത്രികളില്‍ 9 പേര്‍ ഐസൊലേഷനിലുണ്ട്. ജില്ലയില്‍ ആകെ 335 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്. ഇന്ന് പുതുതായി 53 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 1866 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1,498 പേരും, മറ്റ് സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചെത്തിയ 2,141 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 62 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 43 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5,505 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍നിന്ന് ഇന്ന് 370 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍നിന്നും 19,561 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 409 സാംപിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാംപിളുകളില്‍ 16,856 എണ്ണം നെഗറ്റീവായി റിപോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1,856 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ വിശദാംശങ്ങള്‍

1) ഷാര്‍ജയില്‍നിന്നെത്തിയ കൊറ്റനാട് സ്വദേശിനിയായ 23 വയസ്സുകാരി.

2) കുവൈത്തില്‍ നിന്നെത്തിയ കല്ലൂപ്പാറ സ്വദേശിയായ 41 വയസ്സുകാരന്‍.

3) ഷാര്‍ജയില്‍നിന്നെത്തിയ അയിരൂര്‍ സ്വദേശിയായ 59 വയസ്സുകാരന്‍.

4) ഷാര്‍ജയില്‍നിന്നെത്തിയ എഴുമറ്റൂര്‍ സ്വദേശിയായ 42 വയസ്സുകാരന്‍.

5) ദുബയില്‍നിന്നെത്തിയ കൊടുമണ്‍ സ്വദേശിയായ 21 വയസ്സുകാരന്‍.

6) മസ്‌കത്തില്‍ നിന്നെത്തിയ കുളനട സ്വദേശിയായ 25 വയസ്സുകാരന്‍.

7) ദുബയില്‍ നിന്നെത്തിയ മല്ലപ്പളളി, പാടിമണ്‍ സ്വദേശിയായ 49 വയസ്സുകാരന്‍.

8) ദുബയില്‍ നിന്നെത്തിയ ചാത്തങ്കേരി സ്വദേശിയായ 41 വയസ്സുകാരന്‍.

9) ഡല്‍ഹിയില്‍ നിന്നെത്തിയ പുറമറ്റം, പടുതോട് സ്വദേശിനിയായ 16 വയസ്സുകാരി.

10) മഹാരാഷ്ട്രയില്‍ നിന്നെത്തിയ കുമ്പഴ സ്വദേശിയായ 54 വയസ്സുകാരന്‍.

11) മസ്‌കത്തില്‍ നിന്നെത്തിയ ഇടയാറന്‍മുള സ്വദേശിയായ 24 വയസ്സുകാരന്‍.

12) ദുബയില്‍ നിന്നെത്തിയ കോയിപ്രം സ്വദേശിയായ 35 വയസ്സുകാരന്‍.

13) മഹാരാഷ്ട്രയില്‍ നിന്നെത്തിയ കുമ്പഴ സ്വദേശിയായ 34 വയസ്സുകാരന്‍.

14) യുഎഇയില്‍ നിന്നെത്തിയ തിരുവല്ല സ്വദേശിയായ 26 വയസ്സുകാരന്‍.

15) ആന്ധ്രപ്രദേശില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ 34 വയസ്സുകാരന്‍.

16) ബംഗളൂരുവില്‍ നിന്നെത്തിയ പന്നിവിഴ സ്വദേശിനിയായ 26 വയസ്സുകാരി.

17) ദുബയില്‍ നിന്നെത്തിയ ആനന്ദപ്പളളി സ്വദേശിയായ 56 വയസ്സുകാരന്‍.

18) സൗദിയില്‍ നിന്നെത്തിയ കടമ്പനാട് സ്വദേശിയായ 32 വയസ്സുകാരന്‍.

19) യുഎഇയില്‍ നിന്നെത്തിയ കൊടുമണ്‍ സ്വദേശിയായ 37 വയസ്സുകാരന്‍.

എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നെത്തി ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

20) കുമ്പഴ സ്വദേശിനിയായ 70 വയസ്സുകാരി.

21) കല്ലേലി സ്വദേശിനിയായ 39 വയസ്സുകാരി.

22) കല്ലേലി സ്വദേശിനിയായ 10 വയസ്സുകാരി.

23) കടമ്മനിട്ട സ്വദേശിയായ 14 വയസ്സുകാരന്‍.

24) അടൂര്‍ സ്വദേശിയായ 50 വയസ്സുകാരന്‍.

25) തുവയൂര്‍ സൗത്ത് സ്വദേശിനിയായ 43 വയസ്സുകാരി.

26) ഇളകൊളളൂര്‍ സ്വദേശിയായ 27 വയസ്സുകാരന്‍.

27) കുമ്പഴ സ്വദേശിയായ 75 വയസ്സുകാരന്‍

28) കുമ്പഴ സ്വദേശിനിയായ 38 വയസ്സുകാരി.

29) കോന്നി, പൂവന്‍പാറ സ്വദേശിയായ 48 വയസ്സുകാരന്‍.

30) കുമ്മണ്ണൂര്‍ സ്വദേശിയായ 32 വയസ്സുകാരന്‍.

31) കടമ്മനിട്ട സ്വദേശിയായ 28 വയസ്സുകാരന്‍.

32) തേക്കുത്തോട് സ്വദേശിയായ 32വയസ്സുകാരന്‍.

33) കടമ്മനിട്ട സ്വദേശിയായ 1 വയസ്സുകാരന്‍.

34) വെട്ടിപ്രം സ്വദേശിനിയായ 45 വയസ്സുകാരന്‍.

35) കുലശേഖരപതി സ്വദേശിനിയായ 16 വയസ്സുകാരി.

36) പത്തനംതിട്ട, അന്ത്യാളന്‍കാവ് സ്വദേശിയായ 44 വയസ്സുകാരന്‍.

37) ചെന്നീര്‍ക്കര സ്വദേശിയായ 40 വയസ്സുകാരന്‍.

38) കുലശേഖരപതി സ്വദേശിയായ 28 വയസ്സുകാരന്‍.

39) റാന്നി സ്വദേശിനിയായ 41 വയസ്സുകാരി.

40) കോട്ടാങ്ങല്‍, വായ്പ്പൂര്‍ സ്വദേശിയായ 27 വയസ്സുകാരന്‍.

41) കുമ്പഴ സ്വദേശിയായ 12 വയസ്സുകാരന്‍.

42) കൂടല്‍ സ്വദേശിയായ 15 വയസ്സുകാരന്‍.

43) കൂടല്‍ സ്വദേശിനിയായ 40 വയസ്സുകാരി.

44) കോന്നി, കല്ലേലി സ്വദേശിയായ 47 വയസ്സുകാരന്‍.

45) അയിരൂര്‍ സ്വദേശിയായ 29 വയസ്സുകാരന്‍.

46) അയിരൂര്‍ സ്വദേശിയായ 31 വയസ്സുകാരന്‍.

47) അടൂരില്‍ ആരോഗ്യപ്രവര്‍ത്തക.