സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ നടപടി എടുക്കാന്‍ മടിക്കുന്നത് ദുരൂഹമെന്ന് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ശിവശങ്കറിന് എതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.ഫോണ്‍ രേഖ പുറത്തായതോടെ ശിവശങ്കറിന്‍റെ പങ്ക് തെളിഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍ ഭരണസംവിധാനം മുഴുവന്‍ സംശയത്തിന്‍റെ നിഴലിലാണ്. മുഖ്യമന്ത്രി രാജിവെച്ച്‌ അന്വേഷണം നേരിടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന് കസ്റ്റംസ് ഇതുവരെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. സരിത്തും സ്വപ്ന നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉറ്റ സൗഹൃദം എം ശിവശങ്കറിന് ഉണ്ടെന്നത് വ്യക്തമാണ്. എന്നാല്‍ കള്ളക്കടത്തില്‍ പങ്കുണ്ടോയെന്ന് സ്വപ്ന അടക്കുള്ളവരില്‍ നിന്നെ വ്യക്തമാകു എന്നാണ് കസ്റ്റംസ് പറയുന്നത്.