ജയ്​പൂര്‍: ബി.ജെ.പിയില്‍ ചേരാന്‍ ഉദ്ദേശമില്ലെന്ന്​ മുന്‍ രാജസ്​ഥാന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ്​ ആവര്‍ത്തിച്ച്‌​ വ്യക്തമാക്കിയെങ്കിലും സംസ്​ഥാനത്തെ രാഷ്​ട്രീയ അനിശ്ചിതാവസ്​ഥ തുടരുകയാണ്​. ഇൗ അവസരത്തില്‍ സചിന്‍ പൈലറ്റിനി​ട്ട്​ ഒരു ‘കൊട്ട്’​ കൊട്ടിയിരിക്കുകയാണ്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. സുമുഖനായിരിക്കുന്നത്​ കൊണ്ടാ നന്നായി ഇംഗ്ലീഷ്​ സംസാരിക്കാന്‍ കഴിയുന്നതും കൊണ്ടും​ എല്ലാമായില്ലെന്നാണ്​ സചി​​െന്‍റ പേര്​ പരാമര്‍ശിക്കാതെ ഗെഹ്​ലോട്ട്​ പരിഹസിച്ചത്​. ‘നന്നായി ഇംഗ്ലീഷ്​ സംസാരിക്കുക, മികച്ച ഉദ്ധരണികള്‍ നല്‍കുക, സുമുഖനായിരിക്കുക എന്നത്​ കൊണ്ടായില്ല. നിങ്ങളുടെ രാജ്യത്തോടും ചിന്താഗതിയോടും നയങ്ങളോടുമുള്ള പ്രതിബന്ധതയാണ്​ ഏറ്റവും മുഖ്യം’ 69കാരാനായ ഗെഹ്​ലോട്ട്​ വ്യക്തമാക്കി.  സചി​​െൻറ ന്യൂജനറേഷനെയും അദ്ദേഹം വിമർശിക്കുന്നു. ‘കഴിഞ്ഞ 40 വർഷമായി ഞാൻ രാഷ്​ട്രീയത്തിലുണ്ട്​. ഞങ്ങൾക്ക്​ പുതുതലമുറയെ ഇഷ്​ടമാണ്​. ഭാവി അവരുടേതാണ്​. ഇൗ പുതുതലമുറ കേന്ദ്ര മന്ത്രിമാരാകുന്നു,സംസ്​ഥാന അധ്യക്ഷൻമാരാകുന്നു. നമ്മുടെ കാലഘട്ടത്തിൽ ഞങ്ങൾ ചെയ്ത കാര്യങ്ങളിലൂടെ അവർ കടന്നുപോയിരുന്നുവെങ്കിൽ, അവർ മനസ്സിലാക്കുമായിരുന്നു’ ഗെഹ്​ലോട്ട്​ പറഞ്ഞു. …