സിബിഎസ്‌ഇ തിങ്കളാഴ്ച ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചതില്‍ ‘തോറ്റു’ എന്ന പ്രയോഗം ‘വീണ്ടും പരീക്ഷയെഴുതേണ്ടവര്‍’ എന്നാക്കി കേന്ദ്രം മാറ്റിയിരുന്നു. വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഇന്ന് സംസ്ഥാന സര്‍ക്കാര്‍ ഫലം പ്രഖ്യാപിച്ചപ്പോഴും തോറ്റ വിദ്യാര്‍ത്ഥികളുടെ കാര്യം പറഞ്ഞതെ ഇല്ലായിരുന്നു.

ലോക്ക്ഡൌണ്‍ കാലത്ത് കുട്ടികളിലെ ആത്മഹത്യാ പ്രവണത കൂടിയതായി കണക്കുകള്‍ സൂചിപ്പിച്ചിരുന്നു. മാര്‍ച്ച്‌ 25 വരെയുള്ള കണക്കെടുത്തപ്പോള്‍ 18 വയസില്‍ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാല്‍ ആത്മഹത്യചെയ്തത്.

ഇത്തരം സാഹചര്യത്തില്‍ ചെറിയ കാര്യങ്ങള്‍ കൊണ്ട് പോലും കുട്ടികളുടെ മനസ് വേദനിക്കാന്‍ പാടില്ലെന്ന തീരുമാനമാണ് സര്‍ക്കാര്‍ ഇങ്ങനൊരു തീരുമാനത്തിലെത്തിയത്.