കോവിഡ് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിക്കുന്ന സാനിറ്റൈസറുകള്‍ക്ക് 18 ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തി. ആല്‍ക്കഹോള്‍-ബേസ്ഡ് സാനിറ്റൈസറുകളെയാണ് 18 ശതമാനം ജി.എസ്.ടി പരിധിയിലുള്‍പ്പെടുത്തിയതായി അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് ഉത്തരവിറക്കിയത്. ഹാന്‍ഡ് സാനിറ്റൈസറുകളുടെ നികുതി സംബന്ധിച്ച്‌ സ്പ്രിംഗ്ഫീല്‍ഡ് ഇന്ത്യ ഡിസ്റ്റലറീസ് എ.എ.ആര്‍ന്‍റെ ഗോവ ബെഞ്ചിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ആല്‍ക്കഹോള്‍-ബേസ്ഡ് സാനിറ്റൈസറുകളെ 12 ശതമാനം ജി.എസ്.ടി വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയത്.അതേസമയം കേന്ദ്ര ഉപഭോക്ത്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ആവശ്യസാധനങ്ങളുടെ പട്ടികയിലാണ്.