ന്യൂഡല്‍ഹി : കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും കരസേന മേധാവി ജനറല്‍ എം എം നാരാവ്‌നെയും ലഡാക്കിലേക്ക്. ഇരുവരും വെള്ളിയാഴ്ച ലഡാക്കിലെത്തും. രണ്ടുദിവസം മേഖലയില്‍ തങ്ങുന്ന ഇവര്‍ അതിര്‍ത്തി സംഘര്‍ഷത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.

ശനിയാഴ്ച മന്ത്രി രാജ്‌നാഥ് സിങ് ജമ്മു കശ്മീര്‍ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിക്കും. കരസേന മേധാവി ജനറല്‍ നാരാവ്‌നെ അദ്ദേഹത്തെ അനുഗമിക്കും. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ സംഘര്‍ഷം ലഘൂകരിക്കുക ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളിലെയും കമാന്‍ഡര്‍മാര്‍ തമ്മില്‍ നാലാംഘട്ട സൈനികതല ചര്‍ച്ച ഇന്നലെ നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം. നേരത്തെ ഈ മാസം ആദ്യം രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം റദ്ദാക്കുകയായിരുന്നു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.