തി​രു​വ​ന​ന്ത​പു​രം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വ​പ്ന സു​രേ​ഷ് ജോ​ലി ചെ​യ്തി​രു​ന്ന കെ​എ​സ്‌ഐ​ടി​ഐ​എ​ല്‍(​കേ​ര​ള സ്‌​റ്റേ​റ്റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ഇ​ന്‍​ഫ്രാ​ടെ​ക്ച​ര്‍ ലി​മി​റ്റ​ഡ്)​ന് കീ​ഴി​ലു​ള്ള സ്പേ​സ് പാ​ര്‍​ക്കി​ല്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന നടത്തി. ഓ​പ്പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍ എ​ന്ന ത​സ്തി​ക​യി​ലാ​ണ് സ്വ​പ്ന ഇ​വി​ടെ ജോ​ലി ചെയ്തിരുന്നത്. ഐ​ടി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് കെ​എ​സ്‌ഐ​ടി​ഐ​എ​ല്‍.

ഇ​വി​ടെ ജോ​ലി ചെ​യ്ത സ​മ​യ​ത്തും സ്വ​പ്ന ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ നി​ഗ​മ​നം. ഇ​തേ തു​ട​ര്‍​ന്നാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഏ​ഴ് അം​ഗ ക​സ്റ്റം​സ് സംഘമാണ് പരിശോധന നടത്തിയത്. ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം നടത്തിയ പ​രി​ശോ​ധ​നയില്‍ ഫ​യ​ലു​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.