തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ്. സരിത്തും സ്വപ്ന നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉറ്റ സൗഹൃദമാണ് എം ശിവശങ്കറിന് ഉണ്ടായിരുന്നത്. വീട് എടുത്ത് നല്‍കിയതിന്‍റെ വിശദാംശങ്ങള്‍ അടക്കം പുറത്ത് വന്നുകഴിഞ്ഞു. എന്തിനാണ് മുറി എടുത്ത് നല്‍കിയതെന്നടക്കം വ്യക്തമാകേണ്ടതുണ്ട്. കള്ളക്കടത്തില്‍ പങ്കുണ്ടോയെന്ന് സ്വപ്ന അടക്കുള്ളവരില്‍ നിന്നെ വ്യക്തമാക്കൂ എന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

സ്വപ്നയുമായി അടുത്ത സൗഹൃദമെന്നാണ് കസ്റ്റംസിന് എം ശിവശങ്കര്‍ നല്‍കിയ മൊഴി. ഫോണ്‍ വിളികള്‍ക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടന്ന് തെളിയിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ല. കസ്റ്റംസ് നിയമം 108 അനുസരിച്ച്‌ ശിവശങ്കറിന്‍റെ മൊഴി എടുത്തിട്ടുണ്ട്. ശിവശങ്കറിന്‍റെ കാര്യത്തില്‍ കൂടുതല്‍ പരിശോധന ഉണ്ടാകുമെന്നും കസ്റ്റംസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.