മ​ല​പ്പു​റം: പ്ര​വാ​സി​ക​ളെ​യും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കാ​ന്‍ നി​യോ​ഗി​ച്ച മ​ല​പ്പു​റം കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍​മാ​രി​ല്‍ മൂ​ന്നു​പേ​ര്‍ കോ​വി​ഡ് 19 ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ല്‍. വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​ണ്ടു​പേ​ര്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. ഒ​രാ​ളെ അ​ഡ്മി​റ്റ് ചെ​യ്ത​പ്പോ​ള്‍ മ​റ്റൊ​രു ഡ്രൈ​വ​ര്‍​ക്ക് ഹോം ​ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ചൊ​വ്വാ​ഴ്ച മൂ​ന്നാ​മ​ത്തെ ഡ്രൈ​വ​റും ആ​ശു​പ​ത്രി​യി​ലെ​ത്തി. ഇ​യാ​ളോ​ടും വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.