അജു വാരിക്കാട്

ഫോർട്ട് ബെൻഡ് ഐ‌എസ്‌ഡിയിലെ എല്ലാ സ്കൂളുകളും 2020-2021 അധ്യയന വർഷം വെർച്വൽ പഠനത്തോടെ ആരംഭിക്കുമെന്ന് അധികൃതർ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

സൗത്ത് ഈസ്റ്റ്  ടെക്സാസിൽ COVID-19 കേസുകൾ ക്രമാതീതമായി വർദ്ധിച്ചതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ഫോർട്ട് ബെൻഡ് ഐ‌എസ്‌ഡി നിർബന്ധിതമായത്.

വെർച്വൽ പഠനത്തിലേക്കുള്ള നീക്കം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉദ്യോഗസ്ഥർക്കും ഓൺലൈൻ പഠന, സുരക്ഷാ നടപടിക്രമങ്ങളുമായി പൊരുത്തപ്പെടാൻ അവസരമൊരുക്കുമെന്ന് ഐ എസ് ഡി  അറിയിച്ചു. വെർച്വൽ പഠന കാലയളവിൽ അത്ലറ്റിക്സും ഫൈൻ ആർട്ടും ഉൾപ്പെടെയുള്ള വ്യക്തിഗത പാഠ്യേതര പ്രവർത്തനങ്ങളൊന്നും ഉണ്ടാവില്ല.

“ആവശ്യമുള്ളിടത്ത് ഉപകരണങ്ങൾ നൽകും, കൂടാതെ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത വിദ്യാർത്ഥികൾക്കായി അവരുടെ വീട്ടിൽ പ്രത്യേക ക്രമീകരണങ്ങൾ  നടത്തും,” സൂപ്രണ്ട് ഡോ. ചാൾസ് ഡുപ്രെ പറഞ്ഞു. “സ്കൂളിന്റെ ആദ്യ ദിവസം മുതൽ തന്നെ കുട്ടികളെ  പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.