വർഷമേഘങ്ങൾ ആർത്തലച്ച്
പെയ്യും പോലെ
അവളുടെ ചുടുചുംബനം
എന്നിൽ പെയ്യിച്ചവൾ
പെയ്തൊഴിയുമ്പോൾ
അവളിലെ ഒറ്റമര ചില്ലകൾ
പൂക്കാൻ തുടങ്ങും
നിമിഷങ്ങളുടെ ദൈർഘ്യത്തിൽ
ഭ്രാന്തൻ ചിന്തകളുടെ
പടർന്നു തുടങ്ങിയ വേരുകളുമായി
യാത്ര തുടങ്ങുന്ന
അവളെ പിന്തുടരുവാൻ
ഏറെ ഇഷ്ടമുള്ള
വാക്കുകൾ കൊണ്ട്
ഞാനവളെ എഴുതുവാൻ തുടങ്ങും
ഓരോ വരികളിലും
ദിവ്യാനുഭൂതികളുടെ
സ്വപ്നങ്ങൾ നിറച്ച്
അവളുടെ ചിന്തകളിൽ
ഞാനെന്നെ
എഴുതി ചേർക്കുമ്പോൾ
അവളെന്ന ഭ്രാന്തിയിൽ
ആവാഹിക്കപ്പെടുന്ന
വെറുമൊരു ഭ്രാന്തനായി ഞാനും മാറും..