മുംബൈ : ചൈനീസ് കോടീശ്വരന്‍മാരെ പിന്തള്ളി ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി . ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ നേടി.
ധനകാര്യ സ്ഥാപനമായ ബ്ലൂംബര്‍ഗ് സൂചികയുടെ കണക്കുകള്‍ പ്രകാരം 5.44 ലക്ഷം കോടി രൂപയാണ് (72.4 ബില്യണ്‍ ഡോളര്‍) മുകേഷ് അംബാനിയുടെ ആസ്തി. ഇതോടെ ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജ്, ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്, ഒറാക്കിള്‍ കോര്‍പ് മേധാവി ലാറി എറിസണ്‍, ലോകത്തിലെ ഏറ്റവും വലിയ ധനികയായ ഫ്രാന്‍സിന്റെ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സ് എന്നിവരെ പിന്തള്ളി അംബാനി ആറാം സ്ഥാനത്തെത്തി. പട്ടികയിലെ ഒരേയൊരു ഏഷ്യാക്കാരനാണ് മുകേഷ് അംബാനി. ചൈനീസ് കോടീശ്വരന്‍മാരായ ടെന്‍സെന്റ് മേധാവി പോണി മാ, ആലിബാബ മേധാവി ജാക്ക് മാ എന്നിവരെയും അംബാനി കീഴടക്കി.
ജൂലൈ 13 ന് അംബാനിയുടെ ആസ്തി 2.17 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 72.4 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികന്‍ കൂടിയാണ് അദ്ദേഹം. വൈകാതെ തന്നെ മുകേഷ് അംബാനി ലോകത്തിലെ മികച്ച അഞ്ച് സമ്ബന്നരുടെ ക്ലബില്‍ ചേരുമെന്ന് ഉറപ്പായി. വൈകാതെ തന്നെ ഗൂഗിളും ജിയോയില്‍ വന്‍ നിക്ഷേപം നടത്തുമെന്നാണ് അറിയുന്നത്.