റിയാദ്​: ​രോഗശാന്തിയുടെ ആശ്വാസം പകര്‍ന്ന്​ സൗദി അറേബ്യയില്‍ കോവിഡ്​ സ്ഥിതി വിവരം. ചൊവ്വാഴ്​ച രാജ്യത്ത്​ ഇതുവരെയുണ്ടായ ഏറ്റവും ഉയര്‍ന്ന രോഗമുക്തി പ്രതിദിന നിരക്ക് രേഖപ്പെടുത്തി.​ കുറച്ചുദിവസങ്ങളായി മരണസംഖ്യയും പുതിയ രോഗികളുടെ എണ്ണവും കുറഞ്ഞുവരുന്നതിനിടെ രോഗമുക്തരുടെ എണ്ണം വന്‍തോതില്‍ ഉയരുകയും ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,718 പേരാണ്​ സുഖം ​പ്രാപിച്ചത്​. ആകെ രോഗമുക്തരുടെ എണ്ണം 1,77,560 ആയി ഉയര്‍ന്നു. പുതുതായി 40 മരണങ്ങളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.