കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 70 പേര്‍ക്ക്.ഇതില്‍ 58 പേര്‍ക്ക് രോഗം പിടിപ്പെട്ടത് സമ്പര്‍ക്കം വഴി.ഇതില്‍ 20 പേരും ചെല്ലാനം സ്വദേശികള്‍.ഇന്ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികള്‍ എല്ലാവരും തന്നെ നേരത്തെ രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ്.ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് നടന്ന വളയിടല്‍ ചടങ്ങില്‍ പങ്കെടുത്ത കരുമാലൂര്‍ സ്വദേശിയുടെ 10,7, 34, 33, 67, 13, 58, 8 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ 66, 38, 10, 9 ,41 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 69 വയസ്സുള്ള കീഴ്മാട് സ്വദേശി, , 48 വയസ്സുള്ള ഇടപ്പള്ളി സ്വദേശിയായ കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകന്‍, 26 വയസ്സുള്ള കീഴ്മാട് സ്വദേശിയായ ലോറി ഡ്രൈവര്‍, 55 വയസ്സുള്ള കീഴ്മാട് സ്വദേശിനി എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ആലുവ ക്ലസ്റ്ററില്‍ നിന്ന് ഇന്ന് 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇടപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്ന 27 വയസ്സുള്ള കാസര്‍ഗോഡ് സ്വദേശി,ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ 3 വയസ്സുള്ള മകന്‍,പല്ലാരിമംഗലം സ്വദേശികളായ 2 പേര്‍,ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ‘മുളവ്കാട് സ്വദേശിയുടെ 13 വയസ്സുള്ള മകന്‍,77 വയസ്സുള്ള പച്ചാളം സ്വദേശി കവളങ്ങാട് സ്വദേശികളായ 2 പേര്‍ എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ ഒരു തിരുവനന്തപുരം സ്വദേശി കൂടി ജില്ലയില്‍ ചികില്‍സയിലുണ്ട്.

ജൂണ്‍ 27 ന് ഷാര്‍ജ – കൊച്ചി വിമാനത്തിലെത്തിയ 37 വയസുള്ള ആമ്ബല്ലൂര്‍ സ്വദേശി,ജൂണ്‍ 19 ന് റിയാദ്- കൊച്ചി വിമാനത്തിലെത്തിയ 58 വയസുള്ള എറണാകുളം സ്വദേശി,ജൂണ്‍ 26 ന് ഖത്തര്‍ – കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള പുത്തന്‍വേലിക്കര സ്വദേശി,ജൂലായ് 10ന് സൗദി – കൊച്ചി വിമാനത്തിലെത്തിയ 45 വയസുള്ള തിരുവനന്തപുരം സ്വദേശി,ഹൈദ്രബാദ് – കൊച്ചി വിമാനത്തിലെത്തിയ 30 വയസുള്ള അങ്കമാലി സ്വദേശിനി,സൗദി – കൊച്ചി വിമാനത്തിലെത്തിയ 55 വയസുള്ള കോതമംഗലം സ്വദേശി,ഡല്‍ഹി – കൊച്ചി വിമാനത്തിലെത്തിലെത്തിയ 49 വയസുള്ള ലക്ഷദ്വീപ് സ്വദേശി,കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള തൃപ്പൂണിത്തുറ സ്വദേശി,ട്രെയിന്‍ മാര്‍ഗം മുംബൈയില്‍ നിന്ന് കൊച്ചിലെത്തിയ 50 വയസുള്ള മഹാരാഷ്ട്ര സ്വദേശി,ബാംഗ്‌ളൂര്‍ – കൊച്ചി വിമാനത്തിലെത്തിയ 28 വയസ്സുള്ള നാവികന്‍,ജൂണ്‍ 20 ന് ദോഹ കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള ശ്രീമൂലനഗരം സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ഇന്ന് 1061 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 680 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13685 ആണ്. ഇതില്‍ 11735 പേര്‍ വീടുകളിലും, 458 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1492 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 39 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 10 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 430 ആണ്.403 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച്‌ ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 144 പേരും അങ്കമാലി അഡല്ക്‌സില്‍ 213 പേരും, സിയാല്‍ എഫ് എല്‍ സി റ്റി സി യില്‍ 41 പേരും, ഐഎന്‍എച്ച്‌എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 3 പേരും ചികില്‍സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19പരിശോധനയുടെ ഭാഗമായി 839 സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി 2195 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 2593 സാമ്ബിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.