കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച സിവില്‍ സെര്‍വന്റ് കോവിഡ് 19 ബാധിച്ച്‌ മരിച്ചു. ചന്ദനഗര്‍ ഡപ്യൂട്ടി കളക്ടര്‍ ദേബ്ദത്ത റായ് (38) ആണ് തിങ്കളാഴ്ച മരിച്ചത്. ഇവര്‍ക്ക് നാലുവയസ്സുള്ള ഒരു കുഞ്ഞുണ്ട്.

ഇവര്‍ക്കു ജൂലൈ ആദ്യമാണ് ഇവര്‍ക്കു കോവിഡ് ലക്ഷണങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഡും ഡുമിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സേരംപോിലെ ശ്രാംഭ്ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.