അറ്റലാന്റയുടെ സ്ട്രൈക്കര്‍ ലൂയിസ് മുരിയലിന് ഗുരുതര പരിക്കേറ്റതായി വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം സ്വിമ്മിംഗ് പൂളില്‍ കുളിക്കാനായി ചാടുന്നതിനിടയില്‍ വഴുതി സ്വിമ്മിംഗ് പൂളിന്റെ പുറത്ത് തലയിടിച്ച്‌ വീണാണ് പരിക്കേറ്റത് എന്നാണ് വിവരങ്ങള്‍. ക്ലബ് ഔദ്യോഗികമായി ഈ വാര്‍ത്ത പുറത്ത് വിട്ടിട്ടില്ല എങ്കിലും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ മുരിയലിന് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

താരത്തിന്റെ തലക്ക് വലിയ മുറിവ് ഉണ്ട് എന്നും കൂടുതല്‍ വിവരങ്ങള്‍ സ്കാനിംഗിന് ശേഷം മാത്രമേ പുറത്തു വരികയുള്ളൂ എന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പറയുന്നു. ഇന്ന് നടക്കുന്ന ബ്രഷയ്ക്ക് എതിരായ മത്സരത്തില്‍ മുരിയല്‍ ഉണ്ടാകില്ല എന്ന് ഉറപ്പായിട്ടുണ്ട്‌. സീസണില്‍ അറ്റലാന്റയ്ക്ക് ആയി 17 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് മുരിയല്‍.