വാഷിംഗ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ പരിശോധന നടത്തുന്ന രാജ്യം അമേരിക്കയെന്ന് ഡൊണാള്‍ഡ് ട്രംപ്. ഏറ്റവും കുറവ് മരണനിരക്കുള്ള രാജ്യവും അമേരിക്കയാണെന്ന് ട്രംപ് അവകാശപ്പെട്ടു.
അമേരിക്കന്‍ ഭരണകൂടം നടത്തിയ വിപുലമായ പരിശോധനകളുടെ ഫലമാണ് കൂടുതല്‍ പോസീറ്റീവ് കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മറ്റെല്ലാ രാജ്യത്തെക്കാളും വിപുലമായിട്ടാണ് കൊറോണ പരിശോധന അമേരിക്കയില്‍ നടത്തുന്നത്. മറ്റ് രാജ്യക്കാര്‍ കൊറോണ രോഗലക്ഷങ്ങള്‍ പ്രകടമാകുമ്ബോഴാണ് പരിശോധന നടത്തി രോഗികളെ കണ്ടെത്തുന്നത്. എന്നാല്‍ അമേരിക്കയില്‍ രോഗലക്ഷണമില്ലാത്തവര്‍ക്കും പരിശോധന നടത്തുന്നു. ഇതേതുടര്‍ന്ന് രോഗികളെ നേരത്തെ കണ്ടാത്താന്‍ സാധിച്ചെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്ക കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌അധികം താമസിക്കാതെ ആ നല്ല വാര്‍ത്ത ജനങ്ങളില്‍ എത്തുമെന്നും ട്രംപ് പറഞ്ഞു.