ഖത്തറില്‍ കോവിഡ്​ മുക്തരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.രാജ്യത്ത് ആകെ 100627 പേര്‍ക്കാണ്​ രോഗം ഭേദമായത് ​. ഇന്നലെ 3645 പേരെ പരിശോധന നടത്തിയപ്പോള്‍ 418 പേര്‍ക്ക്​ പുതുതായി വൈറസ്​ബാധ സ്​ ഥിരീകരിച്ചു. 884 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. ഇതുവരെ ആകെ 416327 പേരെ പരിശോധിച്ചപ്പോള്‍ ആകെ 104016 പേര്‍ക്കാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​.

രോഗം ഭേദമായവരും മരിച്ചവരും ഉള്‍പ്പെടെയാണിത്​. ഇന്നലെ രണ്ടുപേര്‍ കൂടി മരിച്ചതോടെ ആകെ മരണം 149 ആയി. നിലവില്‍ 617 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്