കുവൈത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച്ച നടക്കാനിരുന്ന പാര്‍ലമെന്റ് സമ്മേളനം മാറ്റിവച്ചതായി സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം അറിയിച്ചു. ഏതാനും മന്ത്രിമാര്‍ക്കും, എം പി മാര്‍ക്കും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് അറിയിച്ചതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് സമ്മേളനം മാറ്റിവക്കുന്നത് എന്നും സ്പീക്കര്‍ വാര്‍ത്താ ലേഖകരെ അറിയിച്ചു.

അതേസമയം കുവൈത്തില്‍ 614 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 55,508 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. തിങ്കളാഴ്​ച 746 പേര്‍ ഉള്‍പ്പെടെ 45,356 പേര്‍ രോഗമുക്​തി നേടി. മൂന്നുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 393 ആയി. ബാക്കി 9759 പേരാണ്​ ചികിത്സയിലുള്ളത്​. 148 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​.