കോഴിക്കോട്: സുതാര്യമായ പ്രവര്‍ത്തനം നടത്തുന്നില്ലെന്ന് ആരോപണമുയര്‍ന്ന രാജ്യത്തെ മുഴുവന്‍ കായിക സംഘടനകളുെടയും അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെ രാജ്യത്തെ കായികരംഗം പ്രതിസന്ധിയിലേക്ക്. കോവിഡ് കാലത്ത് പരിശീലനമടക്കം മുടങ്ങിയതിന് പിന്നാലെയാണ് ഡല്‍ഹി ഹൈകോടതിയുടെ നിര്‍ദേശപ്രകാരം 54 സ്പോര്‍ട്സ് ഫെഡറേഷനുകളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷനടക്കമുള്ള കായിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് അഭിഭാഷകനും കായികപ്രേമിയുമായ രാജീവ് മെഹ്റ 2010ല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഡല്‍ഹി ഹൈകോടതിയുടെ ഇടപെടല്‍.