ബ്യുനസ്​ ഐറിസ്​: അര്‍ജന്‍റീനയില്‍ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം ലക്ഷം കടന്നു. ഇന്ന്​ 2657 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ്​ ബാധിതര്‍ 1,00166 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 700ലേറെ പേര്‍ ഗുരുതരാവസ്ഥയിലാണ്​. 1845 പേരാണ്​ ഇവിടെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. രാജ്യത്ത്​ കോവിഡ്​ ബാധിതരു​ടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്​. മാര്‍ച്ച്‌​ മുതലാണ്​ ഇവിടെ ലോക്​ഡൗണ്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്​. ഈ ആഴ്​ചയുടെ തുടക്കത്തില്‍ 8000ത്തില്‍പരം ആയിരുന്നു