ജോഹന്നാസ് ബര്‍ഗ് | ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാക്കളായ നെല്‍സണ്‍ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളായ സിന്‍ഡ്‌സി മണ്ടേല(59) അന്തരിച്ചു. ഇന്ന് രാവിലെ ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല.

രണ്ടാമത്തെ ഭാര്യയായ വിന്നി മണ്ടേലയിലുണ്ടായ ആറാമത്തെ കുട്ടിയാണ് സിന്‍ഡ്‌സി മണ്ടേല. നിലവില്‍ ഡെന്‍മാര്‍ക്കിലെ സൗത്ത് ആഫ്രിക്കന്‍ അംബാസഡര്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.

1985ല്‍ വെള്ളക്കാരുടെ വര്‍ണവിവേചനത്തിന് എതിരായ സംഘര്‍ഷങ്ങളെ അപലപിച്ചാല്‍ മണ്ടേലയെ ജയില്‍ മോചിതനാക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം എഴുതിയ കത്ത് പൊതുവേദിയില്‍ വായിച്ചതോടെയാണ് സിന്‍ഡ്‌സി ജനശ്രദ്ധ നേടിയത്. നാല് മക്കളുണ്ട്.