കുവൈറ്റ് : കുവൈറ്റില്‍ 614 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 55508 ആയി. ഇന്ന് 378 സ്വദേശികള്‍ക്കും 236 പ്രവാസികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 3 മരണവും റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍.ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 393 ആയി.

ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണു. ഫര്‍വ്വാനിയ 134,അഹമദി 171 , ഹവല്ലി 95, കേപിറ്റല്‍ 69,ജഹറ 145