യു​എ​ഇ​യി​ല്‍ പു​തി​യ​താ​യി 401 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 492 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​വു​ക​യും ചെ​യ്തു.

അര ലക്ഷത്തിലധികം പരിശോധനകള്‍ നടത്തിയപ്പോഴാണ് രാജ്യത്ത് പുതിയ 401 കൊവിഡ് രോഗികളെക്കൂടി കണ്ടെത്തിയതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 54,854 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 45,140 പേരും സുഖം പ്രാപിച്ചു. 333 പേരാണ് ഇതുവരെ മരണപ്പെട്ടത്. നിലവില്‍ 9,381 പേരാണ് ചികിത്സയിലുള്ളതെന്നും ഞായറാഴ്ച അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.