തിരുവനന്തപുരം : തിരുവനന്തപുരത്തെ കണ്ടെയിന്‍മെന്റ് സോണുകളായ പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ സന്ദര്‍ശനം നടത്തി. പൂന്തുറയിലെ കോവിഡ് ഐസൊലേഷന്‍ സെന്റര്‍, ബീമാപള്ളി വി.എം ആശുപത്രി, പൂന്തുറ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്വാറന്റൈന്‍ സെന്ററുകളിലെ സൗകര്യങ്ങള്‍ കളക്ടര്‍ വിലയിരുത്തി.

പ്രദേശവാസികള്‍ അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല.

നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സന്ദര്‍ശനം.