ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 470 പേര്‍ക്ക്. അതേസമയം, ഒരാള്‍ കൂടി മരണമടഞ്ഞതോടെ മരണസംഖ്യ 147 എത്തി.

61 വയസുകാരനാണ് മരണമടഞ്ഞത്. 3,483 പേരില്‍ നടത്തിയ പരിശോധനയിലാണ് 470 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. 809 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 99, 743 ആയി. ഇതുവരെ പരിശോധന നടത്തിയ 4,12,682 പേരില്‍ 1,03,598 പേരാണ് രോഗബാധിതര്‍. രാജ്യത്ത് 3,708 പേര്‍ മാത്രമാണ്‌ നിലവില്‍ രോഗികളായുള്ളത്‌. ഇതില്‍ 636 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടുന്നത്‌. ഇവരില്‍ 140 പേര്‍ ഗുരുതരാവസ്‌ഥയിലാണ്‌.