ചെന്നൈ: തമിഴ്​നാട്ടില്‍ 24 മണിക്കൂറിനിടെ 68 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 1,966 ആയി.

പുതുതായി 4,244 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. തമിഴ്​നാട്ടില്‍ ഇതുവരെ 1,38,470 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 3,617 പേര്‍ ഞായറാഴ്​ച രോഗമുക്തി നേടിയതായും തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ അറിയിച്ചു. 46,969 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്​.

കേരളത്തില്‍ നിന്ന്​ റോഡ്​ മാര്‍ഗം തമിഴ്​നാട്ടില്‍ എത്തിയ ഏഴുപേര്‍ക്കാണ്​ ഇന്ന്​ രോഗം സ്​ഥിരീകരിച്ചത്​. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മധുരയില്‍ ജൂലൈ 14 വരെ ലോക്​ഡൗണ്‍ നീട്ടി.