ആലപ്പുഴ: ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. ഏഴ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 35 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1. സൗദിയില്‍ നിന്നും ജൂണ്‍ 20ന് തിരുവനന്തപുരത്തെത്തി നിരീക്ഷണത്തിലായിരുന്ന പാണ്ടനാട് സ്വദേശിയായ യുവാവ്

2. ചെന്നൈയില്‍ നിന്നും ജൂലൈ അഞ്ചിന് സ്വകാര്യ വാഹനത്തില്‍ എത്തി നിരീക്ഷണത്തിലായിരുന്ന 51 വയസ്സുള്ള ആലപ്പുഴ സ്വദേശിനി

3. അബുദാബിയില്‍ നിന്നും ജൂണ്‍ 25ന് കൊച്ചിയിലെത്തി നിരീക്ഷണത്തിലായിരുന്ന 55 വയസ്സുള്ള കായംകുളം സ്വദേശി

4. മഹാരാഷ്ട്രയില്‍ നിന്നും ജൂണ്‍ പത്തിന് വിമാനത്തില്‍ എത്തി നിരീക്ഷണത്തിലായിരുന്ന 48 വയസ്സുള്ള ആലപ്പുഴ സ്വദേശിനി

5. മസ്കത്തില്‍ നിന്നും ജൂണ്‍ 20ന് കൊച്ചിയിലെത്തി നിരീക്ഷണത്തിലായിരുന്ന 47 വയസ്സുള്ള ആലപ്പുഴ സ്വദേശി

6. ഖത്തറില്‍ നിന്നും ജൂലൈ മൂന്നിന് കോഴിക്കോട് എത്തി നിരീക്ഷണത്തിലായിരുന്ന കാഞ്ഞൂര്‍ സ്വദേശിയായ യുവാവ്

7. ഡല്‍ഹിയില്‍ നിന്നും ജൂണ്‍ 27ന് വിമാനത്തില്‍ കൊച്ചിയിലെത്തി നിരീക്ഷണത്തിലായിരുന്നു കണിച്ചുകുളങ്ങര സ്വദേശിയായ യുവാവ്

8. ഹൈദരാബാദില്‍ നിന്നും ജൂലൈ നാലിന് ബസ്സില്‍ എത്തി നിരീക്ഷണത്തിലായിരുന്നു ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്

9. കുവൈത്തില്‍ നിന്നും ജൂണ്‍ 19 എത്തി നിരീക്ഷണത്തിലായിരുന്നു പാണ്ടനാട് സ്വദേശിയായ യുവാവ്

10. ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ ജൂണ്‍ 13 എത്തി നിരീക്ഷണത്തിലായിരുന്നു 67 വയസുള്ള ചെങ്ങന്നൂര്‍ സ്വദേശിനി

11&12. കുവൈത്തില്‍ നിന്നും ജൂണ്‍ 24ന് കൊച്ചിയില്‍ എത്തി നിരീക്ഷണത്തിലായിരുന്നു 18, 14 വയസ്സുള്ള ഭരണിക്കാവ് സ്വദേശികള്‍

13. ഗോവയില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ ജൂലൈ ആറിന് എത്തി നിരീക്ഷണത്തിലായിരുന്നു 50വയസുള്ള മുതുകുളം സ്വദേശി

14. സൗദിയില്‍ നിന്നും ജൂലൈ 9ന് തിരുവനന്തപുരത്തെത്തി നിരീക്ഷണത്തിലായിരുന്ന 60 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി

15. കോയമ്ബത്തൂരില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ ജൂണ്‍16 എത്തി നിരീക്ഷണത്തിലായിരുന്നു തുറവൂര്‍ സ്വദേശിയായ യുവതി

16. ഖത്തറില്‍ നിന്നും ജൂണ്‍ 26ന് എത്തി നിരീക്ഷണത്തിലായിരുന്ന 54 വയസ്സുള്ള പുന്നപ്ര സ്വദേശി

17. റിയാദില്‍ നിന്നും ജൂണ്‍ 19ന് എത്തി നിരീക്ഷണത്തിലായിരുന്നു 58 വയസുള്ള നീലംപേരൂര്‍ സ്വദേശി.

രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ പച്ചക്കറി വ്യാപാരിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള എട്ടുപേര്‍. എഴുപുന്നയിലെ സീഫുഡ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള 18 പേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള ആറുപേര്‍. സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വെണ്മണി സ്വദേശിയായ കുട്ടി. സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 49 വയസ്സുള്ള പുന്നപ്ര സ്വദേശിനി. സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച താമരക്കുളം സ്വദേശിയായ യുവാവ്.

4 ആരോഗ്യപ്രവര്‍ത്തകര്‍.

കൂടാതെ ബാബു 52 വയസ്സ് കോണത്ത് വാക്കാല്‍ പുളിങ്കുന്ന് എന്നയാളുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ആകെ 395 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.