ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് 4,244പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു്. 68പേര്‍ മരിച്ചു. 3,617പേര്‍ ഇന്ന് രോഗമുക്തരായി. 1,38,470പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 46,969പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,966പേര്‍ മരിച്ചു. കേരളത്തില്‍ നിന്നുള്ള ഏഴുപേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, കോവിഡ് വ്യാപനത്തിന് ശമനമില്ലാത്ത മഹാരാഷ്ട്രയില്‍ ഇന്ന് 7,827പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 173മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,54,427പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,40,425പേരാണ് രോഗമുക്തരായത്. 10,289പേര്‍ മരിച്ചു.

കര്‍ണാകടയില്‍ ഇന്ന് 2,627പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 71പേരാണ് മരിച്ചത്. 38,843പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 684പേര്‍ മരിച്ചു.

ബെംഗളൂരുവില്‍ നിന്നാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,525പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 18,387 ആണ് ബെംഗളൂരുവിലെ ആകെ അസുഖബാധിതരുടെ എണ്ണം. 45പേര്‍ ഇന്നുമാത്രം മരിച്ചു. 274പേരാണ് ആകെ മരിച്ചത്.

ദക്ഷിണ കന്നടയാണ് മറ്റൊരു തീവ്രബാധിത മേഖല. ഇവിടെ ഇന്ന് 196പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,222 ആണ്. അഞ്ചുപേര്‍ ഇന്ന് മരിച്ചപ്പോള്‍ 41പേരാണ് ആകെ മരിച്ചത്.

പശ്ചിമ ബംഗാളില്‍ ഇന്ന് 1,560പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 മരണവും റിപ്പോര്‍ട്ട് ചെയ്തു. 622പേര്‍ രോഗമുക്തരായി. 30,013പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത്. 932പേര്‍ മരിച്ചു. 18,581പേര്‍ രോഗമുക്തരായി.