കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ ഇ​ന്ന് 836 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 54,894 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 549 പേ​ര്‍ കു​വൈ​ത്തി​ക​ളും 287 പേ​ര്‍ വി​ദേ​ശി​ക​ളു​മാ​ണെന്ന് അധികൃതര്‍ അറിയിച്ചു.

ക​ഴി​ഞ്ഞ ദി​വ​സം 3,835 കോ​വി​ഡ് ടെ​സ്റ്റു​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്. ഇ​തോ​ടെ ആ​കെ ന​ട​ത്തി​യ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 4,33,336 ആ​യി ഉ​യ​ര്‍​ന്നു. കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ല് പേ​ര്‍ കൂ​ടി മ​രി​ച്ചതോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 390 ആ​യി.

ഇ​ന്ന് 649 പേ​രാ​ണു രോ​ഗ​മു​ക്തി നേ​ടി​യ​ത്‌. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗ മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 44,610 ആ​യി. 9,894 പേ​രാ​ണു ഇ​പ്പോ​ള്‍ ചി​കിത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്‌.