മുംബൈ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്രിക്കറ്റ് കളങ്ങള്‍ നിശ്ചലമായപ്പോള്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ് താരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഒഴിവുസമയം കുടുംബത്തോടൊപ്പം ആസ്വദിക്കുകയാണ്. ഈ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ധവാന്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്.

അതുപോലെ ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഭാര്യ ആയെഷയ്ക്കൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഒരു മില്ല്യണില്‍ അധികം ആളുകളാണ് ഈ ചിത്രം ലൈക്ക് ചെയ്തത്. ഇതിനൊപ്പം മനോഹരമായ ഒരു കുറിപ്പും ധവാന്‍ പങ്കുവെച്ചിട്ടുണ്ട്. ‘ പരസ്പരം ഉറ്റുനോക്കുന്നതിലല്ല സ്നേഹം, മറിച്ച്‌ ഒരേ ദിശയില്‍ പുറത്തേക്ക് നോക്കുന്നതിലാണ്’,

സുരേഷ് റെയ്നയും ഇര്‍ഫാന്‍ പഠാനും അടക്കമുള്ള നിരവധി താരങ്ങള്‍ ഈ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. കെ.എല്‍ രാഹുലും യുസ്വേന്ദ്ര ചാഹലും ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. നേരത്തെ മകന്‍ സരോവര്‍ ചപ്പാത്തി ചുടുന്ന വീഡിയോ ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സൂപ്പര്‍ ഹീറോയെപ്പോലെ വസ്ത്രം ധരിച്ചായിരുന്നു സരോവര്‍ ചപ്പാത്തി ചുട്ടത്. ‘സൂപ്പര്‍ ഹീറോകള്‍ വരെ പാചകം ചെയ്യും’ എന്ന കുറിപ്പോടെയാണ് ധവാന്‍ ഈ വീഡിയോ പങ്കുവെച്ചത്.