ഡല്‍ഹി: കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് രാജ്യം. എന്നാല്‍ അനുദിനം രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം വെറും മൂന്നാഴ്ചയ്ക്കുള്ളില്‍ കൊവിഡ് രോഗികളുടെ കണക്കില്‍ ആറാം സ്ഥാനത്തു നിന്ന ഇന്ത്യ ഒറ്റയടിക്ക് മൂന്നാമതായി. ഇന്ത്യയില്‍ കര്‍ശന ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വെെറസ് പടരുകയാണ്. ഇതുസംബന്ധിച്ച്‌ ചില അഭിപ്രായങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് വിദഗ്ദ്ധര്‍.

കൊവിഡ് പീക്കിനെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും ശരിയല്ലെന്ന് ആഗോള ഹെല്‍ത്ത് ഗവേഷകനായ അനന്ത് ഭാന്‍ പറഞ്ഞു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും മുംബയിലും ഇതിനകംതന്നെ കൊവിഡ് വെെറസില്‍ കുതിച്ചുചാട്ടങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെരിയ നഗരങ്ങളിലേക്ക്കൂടി വ്യാപിക്കാന്‍ തുടങ്ങിതായി അദ്ദേഹം ചണ്ടിക്കാട്ടി. ഇന്ത്യ ശരിയായ രീതിയില്‍ പരിശോധന നടത്തിയില്ലെങ്കില്‍ യഥാര്‍ത്ഥ കണക്കുകള്‍ലഭിക്കില്ല.