ദുബായ്: കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ഇന്ന് കോഴിക്കോട് നിന്ന് പുറപ്പെടും. ദുബായ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനമായ എമിറേറ്റ്‌സ് കമ്ബനീസ് ഹൗസാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനം വൈകിട്ട് ആറു മണിയോടെ ദുബായിലെത്തുമെന്ന് എമിറേറ്റ്‌സ് കമ്ബനീസ് ഹൗസ് മാനേജിങ് ഡയറക്ടര്‍ ഇക്ബാല്‍ മാര്‍ക്കോണി അറിയിച്ചു.