കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എമിറേറ്റ്സ് 9000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു.സ്ഥാപനത്തിലെ പത്തുമുതല്‍ ഇരുപതുവരെ ശതമാനം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ടെന്ന് പ്രസിഡന്റ് ടിം ക്ലാര്‍ക്ക്‌ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് വിമാനക്കമ്ബനികള്‍.

കൊവിഡിന് മുമ്ബ് ലോകമെമ്ബാടുമുള്ള 157 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന എമിറേറ്റ്സ് ഇപ്പോള്‍ പരിമിതമായ സര്‍വീസുകള്‍ മാത്രമേ നടത്തുന്നുള്ളൂ. ഇതേതുടര്‍ന്ന് ആറായിരംമുതല്‍ പന്ത്രണ്ടായിരംവരെ ആളുകള്‍ക്ക് ജോലിനഷ്ടപ്പെട്ടു. 2022 ആദ്യ പകുതിയോടെ ലോകത്തെ എയര്‍ലൈനുകളെല്ലാം പഴയനിലയിലേക്ക് മടങ്ങിവന്നേക്കുമെന്നും ക്ലാര്‍ക്ക് പറഞ്ഞു.