യുഎഇയില്‍ വിസ, തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുതുക്കല്‍ ഇന്ന് മുതല്‍ ആരംഭിക്കും.കോവിഡ് കാരണം ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കായിരിക്കും തുടക്കത്തില്‍ മുന്‍ഗണന നല്‍കുന്നത്.

മേയില്‍ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് എട്ട് മുതല്‍ അവ പുതുക്കിയെടുക്കാനുള്ള അവസരം ലഭിക്കും.ജൂണ്‍ ഒന്ന് മുതല്‍ ജൂലായ് 11 വരെ കാലാവധി കഴിഞ്ഞവര്‍ക്കുള്ള അവസരം സെപ്‌റ്റംബര്‍ പത്ത് മുതലായിരിക്കും.