ആ​ഫ്രി​ക്ക​ന്‍ അേ​മേ​രി​ക്ക​ന്‍ വം​ശ​ജ​നാ​യി​രു​ന്ന ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്‍റെ കൊലപാതകവുമായി ബ​ന്ധ​പ്പെ​ട്ട്ബ്രിട്ടനില്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ആളിപ്പടരുന്നു . ക​ഴി​ഞ്ഞ ദി​വ​സം ബ്രി​ട്ട​നി​ലെ അ​മേ​രി​ക്ക​ന്‍ എം​ബ​സി​ക്ക് മു​ന്നി​ല്‍ ന​ട​ന്ന ബ്ലാ​ക്ക് ലൈ​വ് മാ​റ്റ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

പ്ര​തി​ഷേ​ധ​ക്കാ​രെ നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് ഏ​റെ പ​ണി​പ്പെ​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​നി​യും പ്ര​തി​ഷേ​ധ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് സ​മ​ര​ക്കാ​ര്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു.പല സ്ഥലങ്ങളിലും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.