മുംബൈ: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും, മകന്‍ അഭിഷേക് ബച്ചനും കോവിഡ്. അമിതാഭ് ബച്ചന് കോവിഡ് പോസിറ്റീവായതിന് പിന്നാലെ തനിക്കും കോവിഡ് സ്ഥിരീകരിച്ചതായി അഭിഷേക് അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെയാണ് ബിഗ് ബി പങ്കുവെച്ചത്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്. ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ആരും ഭയപ്പെടേണ്ടെന്നും അഭിഷേക് ട്വിറ്ററില്‍ കുറിച്ചു.