ആലപ്പുഴ : ചേര്‍ത്തലയില്‍ അഞ്ച് ആരോ​ഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറുള്‍പ്പെടെയുള്ളവര്‍ക്കാണ് രോ​ഗം കണ്ടെത്തിയത് . രണ്ട് നഴ്സുമാര്‍ക്കും രോ​ഗ ബാധയുണ്ട് .

കഴിഞ്ഞ ദിവസം കൊവിഡ് രോഗം സ്ഥിരീകരിച്ച ആലപ്പുഴയിലെ ഗര്‍ഭിണിയെ ചികിത്സിച്ചിരുന്നത് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാണ് . ഇതേ തുടര്‍ന്നാണ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന . ഇതോടെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് .