മസ്‌കറ്റ്: ഒമാനില്‍ 1083 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 54,697 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 786 പേര്‍ സ്വദേശികളും 297 പേര്‍ വിദേശികളുമാണ്. 1030 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 35,255 ആയി. നാലു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 248 ആയി ഉയര്‍ന്നു.