ന്യൂജഴ്സി: യുഎസ് സെനറ്റിലെക്ക് നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ ന്യൂജഴ്സിയില്‍ നിന്ന് മത്സരിച്ച ‌റിക്ക് മേത്തയ്ക്ക് വിജയം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിട്ടാണ് സംരംഭകനും ഫാര്‍മസിസ്റ്റുമായ റിക്ക് മേത്ത മത്സരിച്ചത്. ഇന്ത്യന്‍‌ വംശജനായ റിക്ക് മറ്റൊരു ഇന്ത്യന്‍ വംശജനായ ഹിര്‍ഷ സിം​ഗിനെയാണ് പരാജയപ്പെടുത്തിയത്. നവംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ നിലവിലെ സെനറ്ററായ കോറി ബുക്കറിനെയാണ് റിക്ക് മേത്ത നേരിടാനൊരുങ്ങുന്നത്. ജൂലൈ 7 ന് നടന്ന പ്രൈമറിയുടെ വോട്ട് എണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ചത് ജൂലൈ 10നാണ്.